Monday, June 17, 2024
spot_img

തവനൂരിൽ പ്രതിഷേധക്കാർക്കുനേരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഓടിച്ചുകയറ്റി; ദൃശ്യങ്ങൾ പുറത്ത് വന്നു

മലപ്പുറം : തവനൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അകമ്പടി വാഹനം ഓടിച്ച് കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച തവനൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഷഫീക്ക് കൈമലശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് വാഹനം ഓടിച്ചു കയറ്റുന്നത്. വാഹനത്തിലിരുന്നുകൊണ്ട് ലാത്തികൊണ്ട് പ്രതിഷേധക്കാരെ അടിക്കാനും കാറിലിരിക്കുന്നവർ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.

തുടർന്ന് പ്രതിഷേധക്കാർ വീഴുകയും എന്നാൽ വീണ്ടും എഴുന്നേറ്റ് കരിങ്കൊടി പ്രതിഷേധം തുടരുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന പൊലീസുകാർ ഇവരെ അറസ്റ്റു ചെയ്തു നീക്കി.

മുഖ്യമന്ത്രിയുടെ താനൂർ സന്ദർശനത്തിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലാക്കിയിരുന്നു. താനൂർ കാട്ടിലങ്ങാടി ഗവൺമെന്റ് സ്കൂൾ സ്റ്റേഡിയം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വരുന്ന സാഹചര്യത്തിൽ പ്രതിഷേധം കണക്കിലെടുത്താണ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചത്. ഉച്ചയ്ക്ക് പാണ്ടിമുറ്റത്ത് നിന്നും നേതാക്കളുടെ വീട്ടിൽ കയറിയുമാണ് പൊലീസ് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.

Related Articles

Latest Articles