Saturday, January 3, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി

പ്രളയത്തില്‍ കഷ്‌ടതയനുഭവിക്കുന്നവര്‍ക്ക് താങ്ങായി കൈ മെയ് മറന്നുള്ള സംഭാവനകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കി മാതൃകയായിരിക്കുകയാണ് മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി.

സിപിഐ എം അങ്ങാടിപ്പുറം ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ എത്തിയപ്പോഴായിരുന്നു കാതിലെ കടുക്കന്‍ ഊരി നല്‍കിയത്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ വക ഇതായിരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്രീനാഥ് നമ്പൂതിരി സംഭാവന നല്‍കിയത്. അങ്ങാടിപ്പുറം ഏറാന്തോടെ പന്തല കോടത്ത് ഇല്ലത്തെ അംഗമാണ് ശ്രീനാഥ് നമ്പൂതിരി. വള്ളുവനാട്ടിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം

Related Articles

Latest Articles