Friday, October 2, 2026

കുരുന്നുകളുടെ കളി ചിരി വീണ്ടെടുക്കാൻ കളിപ്പാട്ട വണ്ടി: പ്രളയബാധിത മേഖലയിൽ റൈറ്റ്സിന്റെ കൈത്താങ്ങ്

തിരുവനന്തപുരം: പ്രളയ ദുരിതമേഖലയിലെ കുട്ടികൾക്കായി തലസ്ഥാനത്ത് നിന്ന് കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു. കുട്ടികൾക്കായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന സംഘടനയാണ് ഇതിനായി കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നത്.ദുരന്തങ്ങൾ തകർത്തെറിയുന്നത് കുട്ടികളുടെ കളിചിരികൾ വീണ്ടെടുക്കാന്‍ വേണ്ടിയുള്ള ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ജനിച്ചത്. കളിപ്പാട്ടങ്ങൾ കൊണ്ട് അവരുടെ സന്തോഷത്തിന്റെ ലോകം പുനർനിർമ്മിക്കുകയാണ് കളിപ്പാട്ടവണ്ടിയുടെ ലക്ഷ്യം. ദുരിതമേഖലയിലെ കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ സമ്മാനിക്കാൻ ആഗ്രഹിക്കുന്നവർക്ക് റൈറ്റ്സിന്റെ തിരുവനന്തപുരം ഓഫീസിൽ എത്തിക്കാം.

കളിപ്പാട്ടങ്ങൾക്ക് പുറമേ ക്രയോൺസും, കളർപെൻസിലും ചെസ് ബോർ‍ഡും തുടങ്ങി കുട്ടികൾക്ക് കളിക്കാനുളളതെന്തും ഇവർക്ക് കൈമാറാം. കളിപ്പാട്ട വണ്ടി’ 17 ന് തിരുവനന്തപുരത്തെ റൈറ്റ്സ് ഓഫീസില്‍ നിന്നും പുറപ്പെടും. കളിപ്പാട്ടങ്ങള്‍, ക്രയോണ്‍, കളര്‍ പെന്‍സില്‍, ഫുട്‌ബോള്‍, വോളിബോള്‍, ചെസ് ബോര്‍ഡ്, സ്‌കിപ്പിംഗ് റോഡ്‌സ്, ബാഡ്മിന്റണ്‍, ക്രിക്കറ്റ് ബാറ്റ്, ബാള്‍, പഴയതും( ഉപയോഗിക്കാന്‍ പറ്റിയത്) പുതിയതും നല്‍കാന്‍ താല്പര്യമുള്ളവര്‍ 9895853649 (8am- 6pm ) 0471 2326455എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണം.തലസ്ഥാനത്ത് 12 കേന്ദ്രങ്ങളിലായാണ് കളിപ്പാട്ട ശേഖരണം ഒരുക്കിയിരിക്കുന്നത്. പോകുന്ന വഴിയിൽ 100 കേന്ദ്രങ്ങളിൽ നിന്നും കളിപ്പാട്ടങ്ങൾ ശേഖരിക്കും.

Related Articles

Latest Articles