rahul-kohli-passed-away
ഗുജറാത്ത് : ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ഗുജറാത്തി ചിത്രം ‘ഛെല്ലോ ഷോ’ (ദി ലാസ്റ്റ് ഫിലിം ഷോ)യിലെ ബാലതാരം രാഹുൽ കോലി ലോകത്തോട് വിട പറഞ്ഞു. ക്യാൻസറാണ് 15 കാരനായ രാഹുലിന്റെ ജീവനെടുത്തത്.
”ഛെല്ലോ ഷോ’ എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ചെറുപ്പത്തിൽ തന്നെ രാഹുൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
രാഹുലിന്റെ അച്ഛൻ ഒരു ഓട്ടോ റിക്ഷാ ഡ്രൈവറാണ്. ഒക്ടോബർ 14-ന് ശേഷം ( സിനിമയുടെ റിലീസ് ദിവസം) തങ്ങളുടെ ജീവിതം മാറിമറിയുമെന്ന് മകൻ വിശ്വസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാൽ ചിത്രം പുറത്തിറങ്ങും മുൻപേ മരണം രാഹുലിനെ തട്ടിയെടുക്കുകയായിരുന്നു
2023-ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് ‘ഛെല്ലോ ഷോ’. സെപ്റ്റംബർ 20 ചൊവ്വാഴ്ച്ച ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാൻ നളിൻ സംവിധാനം ചെയ്ത ചിത്രം മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…