Thursday, September 24, 2026

ഛെല്ലോ ഷോ; ആഗ്രഹിച്ച് അഭിനയിച്ച ചിത്രത്തിന്റെ റിലീസിന് മുമ്പേ രാഹുൽ കോലി യാത്രയായി; പതിനഞ്ച് കാരന്റെ ജീവനെടുത്തത് ക്യാൻസർ എന്ന മഹാമാരി

ഗുജറാത്ത് : ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കാർ എൻട്രിയായ ഗുജറാത്തി ചിത്രം ‘ഛെല്ലോ ഷോ’ (ദി ലാസ്റ്റ് ഫിലിം ഷോ)യിലെ ബാലതാരം രാഹുൽ കോലി ലോകത്തോട് വിട പറഞ്ഞു. ക്യാൻസറാണ് 15 കാരനായ രാഹുലിന്റെ ജീവനെടുത്തത്.

”ഛെല്ലോ ഷോ’ എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ചെറുപ്പത്തിൽ തന്നെ രാഹുൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

രാഹുലിന്റെ അച്ഛൻ ഒരു ഓട്ടോ റിക്ഷാ ഡ്രൈവറാണ്. ഒക്ടോബർ 14-ന് ശേഷം ( സിനിമയുടെ റിലീസ് ദിവസം) തങ്ങളുടെ ജീവിതം മാറിമറിയുമെന്ന് മകൻ വിശ്വസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാൽ ചിത്രം പുറത്തിറങ്ങും മുൻപേ മരണം രാഹുലിനെ തട്ടിയെടുക്കുകയായിരുന്നു

2023-ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് ‘ഛെല്ലോ ഷോ’. സെപ്റ്റംബർ 20 ചൊവ്വാഴ്ച്ച ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാൻ നളിൻ സംവിധാനം ചെയ്ത ചിത്രം മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Articles

Latest Articles