Tuesday, September 22, 2026

നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് അന്തരിച്ചു

മലയാള സിനിമ നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കൽ ചെമ്പൻ ജോസ് അന്തരിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയിൽ വച്ച് സംസ്കാരം നടക്കും. ഭാര്യ: ആന്നിസ്. മക്കൾ: ചെമ്പൻ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ്.

2010-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ചെമ്പൻ വിനോദ് പിന്നീട് പ്രതിനായകനായും സഹനടനായും നായകനായുമൊക്കെ തിളങ്ങി. ആമേൻ, ടമാർ പഠാർ, സപ്തമശ്രീ തസ്കര എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. 2018ൽ ഈമയൗ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടി. 2017ൽ അങ്കമാലി ഡയറീസിലൂടെ തിരക്കഥാരംഗത്ത് ചുവടുവച്ച ചെമ്പൻ 2018ൽ ഗോലിസോഡ 2വിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.

Related Articles

Latest Articles