Monday, May 20, 2024
spot_img

കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കി: കമലും ആഷിക് അബുവും കോടതി കേറും

തിരുവനന്തപുരം: കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. കൊച്ചിയില്‍ നടന്ന പൗരത്വ പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു എന്ന് കാട്ടിയാണ് പരാതി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബി.ജി.വിഷ്ണുവാണ് പരാതി നല്‍കിയത്. കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കിയെന്നാണ് പരാതി.

തിങ്കളാഴ്ച കൊച്ചിയില്‍ സിനിമാക്കാരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സംവിധായകന്‍ കമല്‍, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം, നിമിഷ സജയന്‍, ഗീതു മോഹന്‍ദാസ്, എന്‍.എസ് മാധവന്‍, ഷഹബാസ് അമന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍ കുട്ടികളും അണിനിരന്നിരുന്നു. വൈകിട്ട് മൂന്നോടെ രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്‌ക്വയറില്‍നിന്ന് ആരംഭിച്ച പ്രകടനം വൈകിട്ട് ഏഴിന് ഫോര്‍ട്ട് കൊച്ചിയിലാണ് അവസാനിച്ചത്.

Related Articles

Latest Articles