Wednesday, May 15, 2024
spot_img

കുട്ടികളില്‍ എച്ച്3എന്‍2 പകരാന്‍ സാധ്യത കൂടുതല്‍; ശ്രദ്ധിക്കുക,ലക്ഷണങ്ങൾ ഇവയൊക്കെയാണ്

ഡിസംബര്‍ മുതല്‍ മാര്‍ച്ച് മാസങ്ങളില്‍ വരെ അതിശക്തമായി കണ്ടുവരുന്ന ഒരു പകര്‍ച്ചവ്യാധിയാണ് എച്ച്3എന്‍2 വൈറസ്. ഇത് മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കും പകരാന്‍ വളരെയധികം സാധ്യത കൂടുതല്‍ തന്നെ.ഇന്‍ഫ്‌ലുവന്‍സ എ വൈറസ് വിഭാഗത്തില്‍പ്പെടുന്നതാണ് എച്ച്3എന്‍2. ഗര്‍ഭിണികളിലും പ്രായമായവരിലും കുട്ടികളിലുമെല്ലാം പടര്‍ന്ന് പിടിക്കുന്ന ഈ അസുഖം സാധാരണഗതിയില്‍ മഞ്ഞുകാലത്താണ് കണ്ടുവരുന്നത്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ലോകത്തിന്റെ നാനാഭാഗത്ത് ഈ അസുഖം കണ്ടുവരാറുണ്ട്.മറ്റ് പകര്‍ച്ചവ്യാധികള്‍ക്ക് ഉള്ള അതേ ലക്ഷണങ്ങള്‍ തന്നെയാണ് ഇതിനും പൊതില്‍ കണ്ടുവരുന്നത്. അഥായത്, ചുമ, പനി, തൊണ്ടയില്‍ കരകരപ്പ്, മൂകകൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തലവേദന, കുളിര് കയറുക, ക്ഷീണം, ഛര്‍ദ്ദി, വയറ്റിളക്കം എന്നിവയെല്ലാം ലക്ഷണങ്ങളായി കണ്ടുവരുന്നു.

പുറത്ത് മറ്റുകുട്ടികളുമായി സംബര്‍ക്കം പുലര്‍ത്തുന്നതിനാല്‍ തന്നെ മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ക്കും എച്ച്3എന്‍2 വരാന്‍ സാധ്യത വളരെ കൂടുതലാണ്. കുട്ടികളില്‍ വന്നുകഴിഞ്ഞാല്‍ പനി, ജലദോഷം, നല്ല മൂക്കടപ്പ്, മൂക്കൊലിപ്പ്, ഛര്‍ദ്ദി, വയറ്റിളക്കം എന്നീ ബുദ്ധിമുട്ടുകളെല്ലാം തന്നെ കാണാന്‍ സാധിക്കും.
പലപ്പോഴും സാധാ ജലദോഷപ്പനിയായി കാണാതെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളെ ഉടനെ ആശുപത്രിയില്‍ എത്തിച്ച് വേണ്ട ചികിത്സ നല്‍കുകയാണ് വേണ്ടത്.കുട്ടികളില്‍ കണ്ടുവരുന്ന എച്ച്3എന്‍2 വൈറസ് ബാധയ്‌ക്കെതിരെ വാക്‌സിനേഷന്‍ ഇന്ന് ലഭ്യമാണ്. ഇന്ന് ആറ് മാസമായ കുട്ടികള്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഈ അസുഖത്തിനെതിരെ പ്രതിരോധകുത്തിവെയ്ക്ക് ഇന്ന് ലഭ്യമാണ്.

ഈ പ്രതിരോധകുത്തിവെപ്പ് എടുത്താല്‍ മാത്രം പോര. ആരോഗ്യത്തില്‍ കുറച്ച് ശ്രദ്ധകൂടി നല്‍കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ഇടയ്ക്കിടയ്ക്ക് കൈകള്‍ ഹാന്റ്വാഷ് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്. പ്രത്യേകിച്ച് കുട്ടികള്‍ പുറത്ത്‌പോയി കളിച്ച് വന്നാല്‍, സ്‌കൂളില്‍ നിന്നും വന്ന് കഴിഞ്ഞാലെല്ലാം കുട്ടികളുടെ കൈകള്‍ നല്ലപോലെ സോപ്പ് ഇട്ട് കഴുകുക.അതുപോലെ, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്ക് പൊത്തിപ്പിടിച്ച് തുമ്മാന്‍ പഠിപ്പിക്കുന്നതും നല്ലതാണ്. ഇത് മറ്റുള്ളവരിലേയ്ക്ക് പകരുന്നത് തടയാന്‍ സഹായിക്കും. അതുപോലെ, ഈ അസുഖം ഉള്ളവരില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുന്നതും നല്ലതാണ്.

Related Articles

Latest Articles