Monday, May 20, 2024
spot_img

രേഖകൾ തിരുത്തി കേന്ദ്ര സർക്കാരിന്റെ സ്ഥലം കൈവശം വെയ്‌ക്കുന്നു; ബേക്കൽ ബംഗ്ലാവ് ഉൾപ്പെടെ 3.52 ഏക്കർ വിട്ടുകിട്ടണം, സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ കത്ത് നൽകി

രേഖകൾ തിരുത്തി കേന്ദ്ര സർക്കാരിന്റെ സ്ഥലം കൈവശം വെയ്‌ക്കുന്നുവെന്ന് വ്യക്തമാക്കി ബേക്കൽ ബംഗ്ലാവ് ഉൾപ്പെടെ 3.52 ഏക്കർ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ കത്ത് നൽകി.പുരാവസ്തു പ്രദർശന മ്യൂസിയം നിർമ്മിക്കാനാണ് കേന്ദ്ര പുരാവസ്തു വകുപ്പ് ഈ സ്ഥലം ആവശ്യപ്പെട്ടിരിക്കുന്നത്.ഇരുപത് വർഷം മുൻപ് കോട്ടയിൽ നടത്തിയ ഖനനത്തിൽ ലഭിച്ച പുരാവസ്തുക്കൾക്കായി മ്യൂസിയം നിർമ്മിക്കാനാണിത്.

കേന്ദ്ര ആർക്കിയോളജിക്കൽ വകുപ്പിന് ബേക്കൽ കോട്ടയിൽ 38 ഏക്കർ സ്ഥലമാണുള്ളത്. 114 വർഷം പഴക്കമുള്ളതാണ് സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ബംഗ്ലാവ്. കോട്ട സ്ഥിതി ചെയ്യുന്ന പള്ളിക്കര വില്ലേജിലെ ഫീൽഡ് മെഷർമെന്റ് ബുക്ക് തിരുത്തിയാണ് പുരാവസ്തു വകുപ്പിന്റെ സ്ഥലം സംസ്ഥാന സർക്കാർ അനധികൃതമായി കൈവശം വെയ്‌ക്കുന്നതെന്നാണ് കേന്ദ്ര പുരാവസ്തു വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Latest Articles