കുശലാന്വേഷണത്തിനിടെ ഐസ് ക്രീം വാങ്ങിത്തരുമോയെന്ന് കുട്ടിയുടെ ചോദ്യം. നിറപുഞ്ചിരിയോടെ അതിനെന്താണെന്ന് സബ് കളക്ടര്‍ പ്രേം കൃഷ്ണയുടെ മറുപടി. ആവശ്യം ഉന്നയിച്ചത് ഒരാളാണെങ്കിലും ഐസ്‌ക്രീം ലഭിച്ചത് മുഴുവന്‍ കുട്ടികള്‍ക്കും. മൂന്നാറില്‍ വിന്റര്‍ കാര്‍ണിവലില്‍ എത്തിയ കുട്ടികള്‍ക്കാണ് സബ്കളക്ടറുടെ സ്‌നേഹ സമ്മാനം ലഭിച്ചത്.
മൂന്നാറില്‍ 15 ദിവസം നീണ്ടുനിന്ന വിന്റര്‍ കാര്‍ണിവലിന്റെ സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് കഴിഞ്ഞ ദിവസം സബ് കളക്ടര്‍ പ്രേം കൃഷ്ണ ബൊട്ടാനിക്ക് ഗാര്‍ഡനിലെത്തിയത്. 14 സ്‌കൂളുകളില്‍ നിന്നായി 600 കുട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഗാര്‍ഡനിലെത്തിയിരുന്നു. ഇവര്‍ ഭക്ഷണശാല സന്ദര്‍ശിക്കുന്നതിനിടെ കുട്ടികളില്‍ ഒരാള്‍ സബ് കളക്ടറോഡ് ഐസ്‌ക്രീം വേണമെന്ന ആവശ്യവുമായി എത്തുകയായിരുന്നു.
കുട്ടിയുമായി കടയിലെത്തി ഐസ്‌ക്രീം വാങ്ങുന്നതിനിടെ ഞങ്ങള്‍ക്കും ഐസ്‌ക്രീം വേണമെന്ന ആവശ്യവുമായി അവിടെ നിന്ന കുട്ടികള്‍ മുഴുവന്‍ സബ് കളക്ടറെ വളഞ്ഞു. പണം കൈവശമില്ലെന്ന് പറയുന്നതിനിടെ ആരോ മേഴ്‌സി ഹോമിലെ കുട്ടികളാണ് ആവശ്യക്കാരെന്ന് അറിയിച്ചു. അതോടെ മുഴുവന്‍ പേര്‍ക്കും ഐസ്‌ക്രീം വാങ്ങി നല്‍കി ആഗ്രഹം സാധിച്ചു നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…