Friday, May 3, 2024
spot_img

കുട്ടികളിൽ മാസ്ക് വില്ലനാകുന്നു? പരിധിയില്‍ കവിഞ്ഞ കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിക്കുന്നുവെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്‍

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുന്നതിന് നിര്‍ബന്ധിതരായ കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ ആറിരട്ടി കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിക്കുന്നതായി അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ പഠന റിപ്പോര്‍ട്ട് പുറത്ത് വരുന്നു. മാസ്‌ക് ധരിക്കുന്ന ഏഴുവയസ്സിനു മുകളിലുള്ള കുട്ടികളാണ് കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്. ഇവര്‍ 2.5 ശതമാനം, പന്ത്രണ്ട് ശതമാനത്തില്‍ കൂടുതല്‍ വിഷമയമായ വായു ശ്വസിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് പരിധി 2 ശതമാനമാണ്. അടച്ചിട്ട മുറികള്‍ക്കുള്ളില്‍ കഴിയുന്ന കുട്ടികള്‍ മാസ്‌ക് ധരിക്കുമ്ബോള്‍ അവര്‍ ശ്വസിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡ് അളവ് 1.3 ശതമാനമാണ്.

പ്രകൃതിയില്‍ നിന്നും ഓക്‌സിജനാണ് നാം സ്വീകരിക്കുന്നതും പുറത്തേക്ക് തള്ളി കളയുന്നതു അശുദ്ധവായുവും മാസ്‌ക് ധരിക്കുന്നതിലൂടെ ആവശ്യമായ ശുദ്ധവായു അകത്തേക്കു ശ്വസിക്കുന്നതു കുറയുകയും, അതേസമയം അശുദ്ധവായു പുറത്തേക്ക് വിടുന്നത് മാസ്‌ക് തടയുകയും ചെയ്യുന്നു. പന്ത്രണ്ട് മണിക്കൂര്‍ മാസ്‌ക്ക് ധരിച്ചു ജോലി ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ ആരോഗ്യത്തിന് പോലും ഭീഷണി നേരിടുന്നുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ഡോ.ഹരാള്‍ഡ് വല്‍ച്ചിന്റെ നേതൃത്വത്തില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് മാസ്‌ക് ധരിക്കുന്നതിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles