ബെർലിൻ: മലയാളി വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ജർമനിയിലാണ് സംഭവം. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനി 22 കാരിയായ നിധിക ബെന്നിയാണ് സ്റ്റുഡന്റ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമ്മനിയിലെ കീൽ ക്രിസ്റ്റ്യാൻ ആൽബഷ് യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ മെഡിക്കൽ ലൈഫ് സയൻസ് വിദ്യാർത്ഥിനി ആയിരുന്നു.
നിധികയെ കാണാതിരുന്നതിനെ തുടർന്ന് മലയാളി സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ സ്വന്തം മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ എമർജൻസി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടർന്ന് പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന പോലീസ് അറിയിച്ചു. മറ്റു നടപടികൾ തീരുമാനിക്കുന്നത് ജർമ്മനിയിലെ പോലീസ് നടപടികൾ പൂർത്തിയായതിനു ശേഷമാണ്. .
കഴിഞ്ഞ ആറ് മാസം മുമ്പാണ് ജർമനിയിൽ മാസ്റ്റർ ബിരുദ പഠനത്തിനായി നിധിക എത്തിയത്. ഒരു ഇന്ത്യക്കാരി വിദ്യാർഥിനിക്കൊപ്പമാണ് നിധിക മുറിയിൽ താമസിച്ചിരുന്നത്. നിധികയുടെ മരണ വിവരം കിൽ പോലീസ് നിധികയുടെ വീട്ടിൽ അറിയിച്ചി ട്ടുണ്ട്. മാതാപിതാക്കളുടെ ഏക മകളാണ് നിധിക.
2021 ലെ സമ്മർ സെമസ്റ്ററിൽ 12 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് നിധികയ്‌ക്കൊപ്പം കിൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

