Thursday, December 18, 2025

തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും !തീപിടിച്ച സിംഗപ്പൂർ ചരക്കുകപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനക്ക് നന്ദി പറഞ്ഞ് ചൈന

കേരള തീരത്തിനടുത്ത് തീപിടിച്ച വാന്‍ഹായ് 503 എന്ന സിംഗപ്പൂർ ചരക്കുകപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനക്ക് നന്ദി പറഞ്ഞ് ചൈന. കപ്പലിലെ 22 ജീവനക്കാരിൽ 18 പേരെ ഇന്ത്യൻ നാവികസേനയും മുംബൈ കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. ഇതില്‍ 14 പേരും ചൈനീസ് പൗരന്മാരാണ്. ചൈനീസ് എംബസി വക്താവ് യു ജിംഗാണ് ഇന്ത്യൻ രക്ഷാ സംഘത്തിന് നന്ദി പറഞ്ഞ് എക്സിൽ പോസ്റ്റ് ചെയ്തത്. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ചൈനീസ് എംബസി പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം കപ്പലിൽ ഇപ്പോഴും തീ പടരുകയാണ് എന്നാണ് വിവരം. കപ്പലിൽ 2240 ടൺ ഇന്ധനവുമുണ്ടെന്നതും അതിനടുത്തേക്ക് തീ പടർന്നിട്ടുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. 157 ഇനം അത്യന്തം അപായകരമായ വസ്തുക്കൾ കണ്ടെയ്നുകളിലുണ്ടെന്നാണ് കാർഗോ മാനിഫെസ്റ്റോയിൽ നിന്നും ലഭിക്കുന്ന വിവരം.

Related Articles

Latest Articles