Wednesday, January 7, 2026

ഇന്റര്‍പോള്‍ മുന്‍ മേധാവി അറസ്റ്റിൽ; കൈക്കൂലിക്കേസില്‍ അകത്താകുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ രാഷ്ട്രീയ നക്ഷത്രം

ബെയ്ജിങ്ങ്: ഇന്റര്‍പോള്‍ മുന്‍ മേധാവിയായ മെംഗ് ഹോംഗ്വേ പോലീസ് അറസ്റ്റിൽ. കൈക്കൂലിക്കേസില്‍ പ്രതിയെന്ന് തെളിഞ്ഞതിനാലാണ് അറസ്റ്റെന്ന് നാഷണല്‍ സൂപ്പര്‍വൈസറി കമ്മീഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അഴിമതി അധികാരം, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുന്‍ സുരക്ഷ ഉപമന്ത്രി കൂടിയായിരുന്ന ഹോംഗ്വേയെ അറസ്റ്റു ചെയ്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ രാഷ്ട്രീയ നക്ഷത്രമെന്നാണ് ഹോംഗ്വേ അറിയപ്പെട്ടിരുന്നത്. പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഹോംഗ്വേയെ കഴിഞ്ഞ മാസം പാര്‍ട്ടിയുടെ പ്രാഥമികാംഗകത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

Related Articles

Latest Articles