Thursday, September 24, 2026

ചൈന ഇസ്ലാമിക മൂല്യങ്ങൾ പിന്തുടരുന്ന രാജ്യമാണ്: മുസ്ലീങ്ങൾക്കെതിരെ കടുത്തപീഡനം അഴിച്ചുവിടുമ്പോഴും ചൈനയെ പുകഴ്ത്തി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ചൈനയിൽ ഉയിഗുരിൽ മുസ്ലീങ്ങളെ ക്രൂരമായി അടിച്ചമർത്തുമ്പോഴും ചൈനയെ പ്രശംസിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. ചൈന ഇസ്ലാമിക മൂല്യങ്ങൾ പിന്തുടരുന്ന രാജ്യമാണ് ഇക്കാര്യത്തില്‍ അവരെ താൻ പ്രശംസിക്കുന്നുവെന്നും ഇസ്ലാമാബാദില്‍ നടന്ന പൊതുറാലിയിൽ ഇമ്രാൻ ഖാൻ പറഞ്ഞു.

ഇസ്ലാം ഇതര രാജ്യങ്ങങ്ങളായ പടിഞ്ഞാറന്‍ യൂറോപ്പും സ്‌കാന്‍ഡിനേവിയയും ജനങ്ങളെ മാനിച്ചുകൊണ്ടുത്തന്നെ മതത്തിന്റെ പിൻബലമില്ലാതെ തന്നെ ഇസ്ലാമിന്റെ തത്വങ്ങള്‍ പാലിക്കുന്നവരാണെന്നും ഇമ്രാന്‍ കൂട്ടിച്ചേർത്തു. യഥാർത്ഥ ‘റിയാസത്ത് ഇ മദീന’ എന്താണെന്ന് അറിയാൻ ഇന്ത്യയിലെ മുസ്ലീങ്ങളും ആഗ്രഹിച്ചിരുന്നതിനാൽ, ഇന്ത്യയിലെ മുസ്ലീങ്ങളും പാകിസ്താന്‍ രൂപം കൊള്ളുന്നതിന് വോട്ട് ചെയ്തു എന്നും ഇമ്രാൻ പറഞ്ഞു.

Related Articles

Latest Articles