Wednesday, October 14, 2026

ചൈന നടുങ്ങി ..പാക്കികളുടെ ബോധം പോയി; ന്യൂക്ലിയാർ മിസൈലുമായി ഭാരതം

ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO). ഒഡീഷ തീരത്തെ ഡോ. എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് മെയ് 8 വെള്ളിയാഴ്ച നടത്തിയ പരീക്ഷണം ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. അത്യാധുനികമായ എംഐആർവി സാങ്കേതികവിദ്യയോടെയുള്ള അഗ്നി മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യൻ സമുദ്രത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരുന്ന ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം കൃത്യതയോടെ തകർക്കാൻ ഈ മിസൈലിന് സാധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. #agnimissile #mirv #drdo #indiasdefence #nuclearcapable #missiletest #nationalsecurity #makeinindia #defenceupdate #icbm #indiannavy #strategicdefence #missiondivyastra #odisha #militarytechnology

Related Articles

Latest Articles