ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ആസ്ഥാനം പാകിസ്താൻ ആണെന്നും ചൈനയാണെന്നും വാദങ്ങൾ ഉള്ളവരുണ്ട്. ഖാലിസ്ഥാൻ തീവ്രവാദികൾ ഉള്ളത് കൊണ്ട് തന്നെ ബ്രിട്ടൻ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്ക് നേരെയും വിരൽ ചൂണ്ടുന്നവരുണ്ട്. എന്നാൽ ഈ രാജ്യങ്ങളൊന്നും തന്നെയല്ല യഥാർത്ഥത്തിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രം ഏതാണെന്ന് പറയുകയാണ് ജിതിൻ കെ ജേക്കബ്. ഫേസ്ബുക്കിലൂടെയാണ് ജിതിൻ കെ ജേക്കബ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ആസ്ഥാനം എവിടെ ആണെന്ന് അറിയാമോ? പാകിസ്ഥാൻ, ചൈന, ഖത്തർ എന്നൊക്കെയാകും മിക്കവരും കരുതുക. ഖാലിസ്ഥാൻ തീവ്രവാദികൾ ഉള്ളത് കൊണ്ട് കാനഡ, ബ്രിട്ടൻ, അമേരിക്ക, ഓസ്‌ട്രേലിയ എന്നൊക്കെ പറയുന്നവരും ഉണ്ടാകും. യഥാർത്ഥത്തിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രം എന്നത് തുർക്കി എന്ന രജ്യമാണെന്ന് ജിതിൻ ജേക്കബ് പറയുന്നു. ഇന്ത്യക്കെതിരെ മാത്രമല്ല ഇസ്രായേലിനെതിരെയും നടക്കുന്ന ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തുർക്കിയാണ്.
ഇസ്ലാമിക ലോകത്ത് സൗദിയുടെ അപ്രമാദിത്യം കുറഞ്ഞതോടെ പഴയ ഓട്ടോമൻ സാമ്രാജ്യം പുനസ്ഥാപിച്ച് കിഴക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക, ഏഷ്യയിൽ ഇന്ത്യ വരെയുള്ള ഭൂരിഭാഗം എല്ലാം ചേർത്ത് ഒരു ഇസ്ലാമിക് ഖലീഫെറ്റ് സ്ഥാപിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതായത് ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണം. ഗ്രീസ്, സൈപ്രസ് മുതലായ രാജ്യങ്ങളിൽ ഇസ്രായേൽ പൗരന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ മിക്കതും ഇസ്രായേൽ അവരുടെ ഇന്റലിജിൻസ് സംവിധാനം ഉപയോഗിച്ച് ഈയിടെ തകർത്തിരുന്നത് വാർത്ത ആയിരുന്നു. ഈ ആക്രമണ ഗൂഡലോചനയിൽ പാകിസ്ഥാനും ഉണ്ടായിരുന്നു എന്ന് ഇസ്രായേൽ പറയുന്നു. മറ്റ് ഇസ്ലാമിക രാജ്യങ്ങളും തുർക്കിക്ക് പിന്തുണയും നൽകുന്നു.
തുർക്കിയുടെ നിലവിലെ ഭരണാധികാരി ഏർഡോഗന്റെ ഇസ്ലാമിക് സ്റ്റേറ്റ് സ്വപ്നത്തിന് വിലങ്ങു തടിയായി നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും ഇസ്രായേലും. ഈ രണ്ട് രാജ്യങ്ങളെയും നേരിട്ടോ കൂട്ടമായോ ആക്രമിക്കാൻ പറ്റില്ല എന്ന് തുർക്കിക്ക് അറിയാം. അപ്പോൾ ഏക വഴി ഈ രാജ്യങ്ങൾക്ക് അകത്ത് പ്രശ്‌നങ്ങൾ സൃഷ്ടിച്ച് കലാപങ്ങൾ ഉണ്ടാക്കി അരാജാക്ത്വം സൃഷ്ടിക്കുക എന്നതാണെന്നും ജിതിൻ ജേക്കബ് പറയുന്നു.
അതേസമയം, ഇസ്രായേലിനെ പുറത്ത് നിന്നും ആക്രമിക്കാൻ കഴിയില്ല, അകത്തു കയറി കുത്തിത്തിരിപ്പ് ഉണ്ടാക്കി കലാപം ഉണ്ടാക്കാനും കഴിയില്ല. അതുകൊണ്ട് മറ്റു രാജ്യങ്ങളിൽ ജോലിയും, വ്യാപാരവും നടത്തുന്ന ഇസ്രായേലി പൗരന്മാരെ അവർ ടാർഗറ്റ് ചെയ്യുകയാണ്. എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ കശ്മീർ വഴിയുള്ള ഭീകര പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. കൂടാതെ, മാവോയിസ്റ്റുകൾ എന്ന കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ ഏറെക്കുറെ ഇല്ലാതായി. അവശേഷിക്കുന്നവർ ആകട്ടെ ആദിവാസികളെ തോക്ക് ചൂണ്ടി പേടിപ്പിച്ച് അവർക്ക് സർക്കാർ നൽകുന്ന റേഷൻ അരി പിടിച്ചു പറിച്ച് തിന്ന് വിപ്ലവം നടത്തുകയാണെന്നും ജിതിൻ ജേക്കബ് തുറന്നടിച്ചു. അപ്പോൾ പിന്നെ ഇന്ത്യയിൽ അരാജകത്വം സൃഷ്ടിക്കാൻ ഉള്ള എളുപ്പവഴി മാധ്യമങ്ങളെയും, സാംസ്‌കാരിക നായകരെയും, സിനിമക്കാരെയും ഒക്കെ വിലക്കെടുത്ത് വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് ന്യുനപക്ഷങ്ങൾക്കിടയിൽ ഇന്ത്യ വിരുദ്ധത ആളികത്തിക്കുക, ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെയും, പൈതൃകത്തെയും അവഹേളിക്കുക, ഇന്ത്യയിൽ ഒരു സാംസ്‌കാരിക അധിനിവേശം സ്ഥാപിക്കുക എന്നിവയൊക്കെയാണ്.
20 കൊല്ലം മുമ്പ് ഇല്ലാതിരുന്ന ഹലാലും, വസ്ത്രധാരണ രീതിയും, ഭക്ഷണ രീതിയും തന്നെ നോക്കിയാൽ മതി അത് മനസിലാക്കാൻ.
അതോടൊപ്പം ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം തടസ്സപ്പെടുത്തി അതുവഴി ഉണ്ടാകുമായിരുന്ന വികസനവും തൊഴിൽ അവസരവും ഇല്ലാതാക്കി ജനസംഖ്യയുടെ 65% വരുന്ന ഇന്ത്യൻ യുവജനത തെരുവിൽ ഇറക്കുക എന്നിവയൊക്കെ ഇവരുടെ പദ്ധതിയാണ്.
തുർക്കി എന്ന രാജ്യം സാമ്പത്തീകമായി തകർന്നു കിടക്കുക ആണെങ്കിലും അവരുടെ ഓട്ടോമാൻ സ്വപ്നങ്ങൾക്ക് അതൊരു തടസമല്ല. കൂടാതെ, തുർക്കി പോലുള്ള രാജ്യങ്ങളിൽ ഇവർ പോകുന്നത് വെറും ഈന്തപ്പഴവും, അവാർഡും മോഹിച്ചല്ല എന്നത് പകൽ പോലെ വ്യക്തം. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾ നിരവധി തവണ തുർക്കി സന്ദർശിച്ചതായി NIA കണ്ടെത്തിയിരുന്നു.
മാധ്യമ പ്രവർത്തനം ഒക്കെ ഒരു മറ മാത്രമാണ് ഇക്കൂട്ടർക്ക്. ഇവരുടെ ലക്ഷ്യം നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്. ഇക്കണക്കിനു പോയാൽ കേരളത്തിൽ നിന്ന് തുർക്കിയുടെ തലസ്ഥാനമായ അങ്കാറയ്ക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങുന്ന കാലവും വിദൂരമല്ലെന്നും ജിതിൻ ജേക്കബ് പറയുന്നു.

