Friday, October 2, 2026

ചൈനയ്‌ക്ക് നഷ്ടം 50,000 കോടി; മുട്ടൻ പണികൊടുത്തത് ഇന്ത്യ

ദില്ലി: രാജ്യം ദീപാവലി ആഘോഷങ്ങളിലേക്ക് പോകുമ്പോഴും ചൈനീസ് (China) സാധനങ്ങള്‍ വാങ്ങാന്‍ ആളില്ല. ഇന്ത്യൻ വിപണി ചൈനീസ് ഉൽപ്പന്നങ്ങളോട് കാണിക്കുന്ന വിമുഖത കാരണം കഴിഞ്ഞ വർഷം മാത്രം ചൈനക്ക് 50,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

ആത്മനിർഭർ ഭാരത് സന്ദേശം ജനങ്ങൾ ഏറ്റെടുത്തതോടെ രാജ്യത്തൊട്ടാകെ ലക്ഷക്കണക്കിന് ഗ്രാമീണ കുടിൽ വ്യവസായങ്ങൾക്കാണ് ഉണർവ്വുണ്ടായത്. ദീപാവലി ആഘോഷത്തിനായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്കായി ആളുകൾ ധാരാളമായി എത്തിയാൽ ഇന്ത്യയുടെ ആഭ്യന്തര വിപണി വൻതോതിൽ ലാഭത്തിലാകും. അതിലൂടെ രണ്ട് ലക്ഷം കോടി രൂപ ഇന്ത്യൻ വിപണിയിൽ എത്താൻ സാദ്ധ്യത ഉണ്ടെന്ന് കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ്, സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.

Related Articles

Latest Articles