Thursday, May 2, 2024
spot_img

ഇന്ത്യയുടെ അയൽരാജ്യങ്ങളെ ലോൺ നൽകി ചൊൽപടിയിൽ നിർത്താൻ ചൈന!! ആശങ്കയറിച്ച് അമേരിക്ക

വാഷിങ്ടൻ : ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാനും ശ്രീലങ്കയ്ക്കും നേപ്പാളിനും വൻ തോതിൽ ചൈന വായ്പ നൽകുന്നതിൽ അമേരിക്ക ആശങ്കയറിയിച്ചു. ഇന്ത്യയും ചൈനയും അതിർത്തി വിഷയത്തിൽ സംഘർഷാവസ്ഥയിലൂടെ കടന്നു പോകുന്ന സാഹര്യത്തിൽ സാമ്പത്തിക സഹായം ചൂഷണം ചെയ്ത് അയൽരാജ്യങ്ങളെ ചൈനയ്ക്ക് അനുകൂലമാക്കി നിലപാടെടുപ്പിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡോണൾഡ് ലു വിഷയത്തിൽ അമേരിക്കയുടെ ആശങ്ക അറിയിച്ചത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു ലൂ. ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും ചുമതല വഹിക്കുന്നത് ലൂ ആണ്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാർച്ച് ഒന്നു മുതൽ മൂന്നു വരെയാണ് ബ്ലിങ്കൻ ഇന്ത്യയില്‍ എത്തുക.

‘‘ഞങ്ങൾ ഇന്ത്യയുമായി സംസാരിക്കുന്നുണ്ട്. മേഖലയിലെ മറ്റു രാജ്യങ്ങളുമായും സംസാരിക്കുന്നു. അവർക്ക് തീരുമാനങ്ങളെടുക്കാൻ എല്ലാ പിന്തുണയും നൽകും. ചൈനീസ് വിഷയത്തിൽ ഇന്ത്യയും യുഎസ് ഗൗരമേറിയ ചർച്ചകൾ നടത്തിയിട്ടുണ്ട്. ചാര ബലൂൺ കണ്ടെത്തുന്നതിനു മുൻപായിരുന്നു ആ ചർച്ചകൾ. ഇനിയും അത്തരം ചർച്ചകൾ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. എല്ലായ്പ്പോഴും ഇന്ത്യ ‘യുദ്ധം’ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഇതു യുദ്ധത്തിന്റെ കാലഘട്ടമല്ലെ’ന്നു പറഞ്ഞത് നിങ്ങൾ കേട്ടതാണ്. സെപ്റ്റംബറിൽ യുഎന്നിൽ വച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞിരുന്നു, ഈ യുദ്ധം നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കപ്പെടണമെന്ന്. ക്വാഡ് ഒരു സൈനിക സഖ്യമല്ല. ഒരു രാജ്യത്തിനോ ഒരു സംഘം രാജ്യങ്ങൾക്കോ എതിരായ സംഘടനയല്ല ക്വാഡ്. ഇന്തോ – പസിഫിക് മേഖലയെ പ്രശ്നരഹിതമായി കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ക്വാഡിന്റെ ലക്ഷ്യം’’ ലു പറഞ്ഞു.

Related Articles

Latest Articles