Monday, May 20, 2024
spot_img

ശ്രീലങ്ക ചൈനയുടെ സൗഹൃദ അയല്‍ക്കാരനും സഹകരണ പങ്കാളിയും; ശ്രീലങ്കന്‍ പ്രതിസന്ധിയെ അതീവ സൂക്ഷമതയോടെ വിലയിരുത്തുന്നെന്ന് ചൈന

ശ്രീലങ്കന്‍ പ്രതിസന്ധിയെ അതീവ സൂക്ഷമതയോടെയും ഗൗരവത്തോടെയും വിലയിരുത്തുന്നെന്ന് ചൈന. ‘കാത്തിരുന്ന് നിരീക്ഷിക്കുക’ എന്ന സമീപനമാണ് ചൈന, വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയ്ക്ക് സാമ്പത്തിക സാഹയം നല്‍കുന്നത് പരിഗണനയിലുണ്ടോയെന്ന് ചൈന വ്യക്തമാക്കത്തതിനു പിന്നിലും ഇതേ നിലപാടണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ശ്രീലങ്ക ചൈനയുടെ സൗഹൃദ അയല്‍ക്കാരനും സഹകരണ പങ്കാളിയുമാണ്. ശ്രീലങ്കയിലെ എല്ലാ മേഖലകള്‍ക്കും രാജ്യത്തെ ജനങ്ങളുടെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ മനസില്‍ പിടിക്കാനും സ്ഥിരത പുനഃസ്ഥാപിക്കാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനുമുള്ള ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ശ്രീലങ്കയിലെ എല്ലാ മേഖലകള്‍ക്കും കഴിയുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നുവെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്റെ വ്യക്തമാക്കിയത്. മാത്രമല്ല നിക്ഷേപങ്ങളെയും സഹായങ്ങളെയും സംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മപരിശോധനയോടെയാണ് ചൈന മുന്നോട്ട് പോകുന്നത്.

Related Articles

Latest Articles