International

അമേരിക്ക ദുഷ്ടശക്തി: പൗരന്മാരുടെ യുഎസ് യാത്ര വിലക്കി ചൈന

ബെയ്ജിങ്: പൗരന്മാരുടെ അമേരിക്കൻ യാത്ര വിലക്കി ചൈനീസ് സർക്കാർ. യുഎസ് ദുഷ്ടശക്തിയാണ്, അവിടേക്ക് പോകരുത് എന്നാണ് ചൈനീസ് സർക്കാർ കഴിഞ്ഞ ദിവസം പൗരന്മാര്‍ക്ക്‌ നൽകിയ മുന്നറിയിപ്പ്. അമേരിക്കയും ചൈനയും തമ്മിൽ ഏറെനാളായി തുടരുന്ന ശീതദ്ധം മൂർദ്ധന്യതയിലെത്തിയ സാഹചര്യത്തിലാണ് പുതിയ നീക്കം.

ചൈനീസ് വിദ്യാർഥികളുടെ വീസ കാലാവധി സംബന്ധിച്ച് അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് യാത്രാ മുന്നറിയിപ്പുകളുമായി ചൈന രംഗത്തുവന്നത്.
കുറച്ചു ദിവസങ്ങളായി അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാർക്ക് ചൈന കർശന മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. യുഎസിൽ യാത്രക്കാർക്ക് അപകടസാധ്യത കൂടുതലാണെന്നും അവിടെ വെടിവയ്പ്, മോഷണം തുടങ്ങിയ സംഭവങ്ങൾ തുടർക്കഥയാണെന്നുമാണ് ചൈനീസ് ടൂറിസം മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പ്രസ്താവന. ചൈനക്കാരെ നിരന്തരം പീഡിപ്പിക്കുന്ന യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ച മുന്നറിയിപ്പ് ചൈനയുടെ വിദേശകാര്യ മന്ത്രാലയവും പുറപ്പെടുവിച്ചു.

ചൈനയുടെ ഇറക്കുമതി സാധനങ്ങൾക്ക് 25% നികുതി ചുമത്താൻ യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് മേയ് 10–ന് ഉത്തരവിട്ടതിനു പിന്നാലെയാണ് യുഎസ്–ചൈന വ്യാപാര യുദ്ധം കൊടുമ്പിരിക്കൊണ്ടത്. 20000 കോടി ഡോളർ മൂല്യമുള്ള ഇറക്കുമതിക്കു മേലാണ് പുതിയ നികുതി ചുമത്തിയത്. മൊബൈൽ നിർമാതാക്കളായ വാവേയ്ക്കെതിരെ അമേരിക്ക കൈക്കൊണ്ട നടപടികളും ചൈനയെ ചൊടിപ്പിച്ചു. 6000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിക്കാൻ ചൈനയും തീരുമാനിച്ചിരുന്നു.

ടിയൻമെൻ സ്ക്വയർ പ്രക്ഷോഭത്തിന്റെ 30–ാം വാർഷികത്തിലെ അമേരിക്കയുടെ പ്രസ്താവനയ്ക്കെതിരെയും ചൈന കടുത്ത വിമർശനം ഉയർത്തി. ജനാധിപത്യ സമരങ്ങളിൽ പങ്കെടുത്ത് ജയിലിലായ എല്ലാവരെയും വിട്ടയയ്ക്കണമെന്നും മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യയായ ഷിൻജിയാങ്ങിലടക്കം ചൈനീസ് പൗരൻമാർ പുതിയതരം അടിച്ചമർത്തലുകൾക്ക് ഇരയാവുകയാണെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞത്.

എന്നാൽ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും മറവിൽ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് യുഎസിലെ ചിലരുടെ ശീലമാണെന്നും അവർ സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ കണ്ണടയ്ക്കുകയും ചെയ്യുന്നുവെന്നുമാണ് ചൈന പ്രതികരിച്ചത്. യുഎസിനെ ‘ലോകത്തിന്‍റെ ശത്രു’ എന്ന് വിശേഷിപ്പിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലിയും രംഗത്തുവന്നു.

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

10 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

10 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

18 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

2 days ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

2 days ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

2 days ago