India

ചൈനയുടെ ഗൂഢതന്ത്രങ്ങൾ; രാജ്യത്തെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം; പിന്നിൽ പാക്ക് ഹാക്കർമാർ

ദില്ലി: ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുടേത് ഉൾപ്പെടെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യാൻ പാകിസ്ഥാൻ ഹാക്കർമാർ ശ്രമം നടത്തിയതായി ബ്ളാക്ക് ലോട്ടസ് ലാബ്’കണ്ടെത്തിയത്. അമേരിക്കയിലെ ലൂമൻ ടെക്നോളജീസിന്റെ സൈബർ കുറ്റകൃത്യങ്ങളുടെ നിരീക്ഷണ വിഭാഗമാണ് “ബ്ളാക്ക് ലോട്ടസ് ലാബ്”. വിദൂര നിയന്ത്രിതമായ ‘റാറ്റ്’ ട്രോജൻ വൈറസിനെ പാക്ക് ഹാക്കർമാർ ഇന്ത്യൻ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലേക്ക് കടത്തിയിട്ടുണ്ടെന്ന് ബ്ളാക്ക് ലോട്ടസിന്റെ വൈസ് പ്രസിഡന്റ് മൈക്കൽ ബെഞ്ചമിൻ വ്യക്തമാക്കിയിരിക്കുന്നത്.

‘റാറ്റ്’ അഥവാ ‘റിമോട്ട് അക്സസ് ട്രോജൻ’ വൈറസുകളാണ് ഹാക്കിങ്ങിനായി ഉപയോസിച്ചിരിക്കുന്നത്. ഇത്തരം വൈറസുകൾ രാജ്യത്തിനു വെളിയിൽ ഇരുന്നു കൊണ്ട് ഒരു കമ്പ്യൂട്ടറിനെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് ഹാക്കർമാർ ‘റാറ്റ്’ വൈറസിനെ മറ്റ് വെബ്സൈറ്റുകളിലേക്ക് കടത്തിവിട്ടതെന്ന് കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പാക്ക് ഹാക്കർമാർക്ക് ചൈനയുടെ സഹായം ലഭിച്ചതായും സൂചനകളുണ്ട്. മാത്രമല്ല പാകിസ്ഥാൻ നെറ്റ്‌വർക്കായ സോങ്ങ് 4 ജിയാണ് ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നതിനായി ഉപയോഗിച്ചത് എന്ന വിവരങ്ങളും ലഭ്യമാവുന്നുണ്ട്. ചൈനയിലെ മൊബൈൽ നെറ്റ്‌വർക്കായ ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ചൈനയുടെ പങ്കിനെകുറിച്ച് ബലപ്പെടുത്തുന്ന കൂടുതൽ സൂചനകൾ പുറത്ത് വരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

18 minutes ago

സ്വന്തം മകളെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. സമയം പാഴാക്കാതെ തടാകത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിച്ച് യുവാക്കള്‍

ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്‍, സ്വകാര്യ…

22 minutes ago

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

7 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

9 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

10 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

10 hours ago