ദില്ലി: ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുടേത് ഉൾപ്പെടെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യാൻ പാകിസ്ഥാൻ ഹാക്കർമാർ ശ്രമം നടത്തിയതായി ബ്ളാക്ക് ലോട്ടസ് ലാബ്’കണ്ടെത്തിയത്. അമേരിക്കയിലെ ലൂമൻ ടെക്നോളജീസിന്റെ സൈബർ കുറ്റകൃത്യങ്ങളുടെ നിരീക്ഷണ വിഭാഗമാണ് “ബ്ളാക്ക് ലോട്ടസ് ലാബ്”. വിദൂര നിയന്ത്രിതമായ ‘റാറ്റ്’ ട്രോജൻ വൈറസിനെ പാക്ക് ഹാക്കർമാർ ഇന്ത്യൻ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലേക്ക് കടത്തിയിട്ടുണ്ടെന്ന് ബ്ളാക്ക് ലോട്ടസിന്റെ വൈസ് പ്രസിഡന്റ് മൈക്കൽ ബെഞ്ചമിൻ വ്യക്തമാക്കിയിരിക്കുന്നത്.
‘റാറ്റ്’ അഥവാ ‘റിമോട്ട് അക്സസ് ട്രോജൻ’ വൈറസുകളാണ് ഹാക്കിങ്ങിനായി ഉപയോസിച്ചിരിക്കുന്നത്. ഇത്തരം വൈറസുകൾ രാജ്യത്തിനു വെളിയിൽ ഇരുന്നു കൊണ്ട് ഒരു കമ്പ്യൂട്ടറിനെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് ഹാക്കർമാർ ‘റാറ്റ്’ വൈറസിനെ മറ്റ് വെബ്സൈറ്റുകളിലേക്ക് കടത്തിവിട്ടതെന്ന് കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പാക്ക് ഹാക്കർമാർക്ക് ചൈനയുടെ സഹായം ലഭിച്ചതായും സൂചനകളുണ്ട്. മാത്രമല്ല പാകിസ്ഥാൻ നെറ്റ്‌വർക്കായ സോങ്ങ് 4 ജിയാണ് ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നതിനായി ഉപയോഗിച്ചത് എന്ന വിവരങ്ങളും ലഭ്യമാവുന്നുണ്ട്. ചൈനയിലെ മൊബൈൽ നെറ്റ്‌വർക്കായ ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ചൈനയുടെ പങ്കിനെകുറിച്ച് ബലപ്പെടുത്തുന്ന കൂടുതൽ സൂചനകൾ പുറത്ത് വരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

