International

ചൈനീസ് ചാര വനിത ബീഹാറിൽ പിടിയിൽ !!ലക്ഷ്യം ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ

ബോധഗയ : ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ പിന്തുടർന്ന് ചാരവൃത്തി നടത്തി വിവരങ്ങൾ ചൈനയ്ക്ക് കൈമാറി എന്നു സംശയിക്കുന്ന ഒരു ചൈനീസ് യുവതിയെ ബിഹാർ പോലീസ് വ്യാഴാഴ്ച ബോധഗയയിൽ വെച്ച് കസ്റ്റഡിയിലെടുത്തു. ദലൈലാമ ഡിസംബർ 22 ന് ബോധ് ഗയയിൽ എത്തിയിരുന്നു.ഫെബ്രുവരി 1 വരെ അദ്ദേഹം ഇവിടെ ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്.

സോങ് ഷിയോലാന്‍ എന്ന സ്ത്രീയാണ് പിടിയിലായത്.ഇവരെ ചോദ്യം ചെയ്തുവരികയാണ് .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങിയിരുന്നതായാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇവരെക്കുറിച്ച് വിദേശകാര്യവിഭാഗത്തിന്റെ കയ്യില്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല.യുവതിയുടെ പാസ്‌പോർട്ട്, വിസ വിവരങ്ങൾ നേരത്തെ തന്നെ മാധ്യമങ്ങളുമായി പങ്കുവെച്ചതിന് പുറമെ പോലീസ് ഇവരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. സംഭവത്തെ തുടർന്ന് ബോധ്ഗയയിൽ സുരക്ഷ ശക്തമാക്കി.

മഹാബോധി ക്ഷേത്ര സമുച്ചയത്തിന് ചുറ്റും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദലൈലാമ രാവിലെ ഇവിടെ സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു .

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

3 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago