Wednesday, September 30, 2026

പരമ്പര നേടാന്‍ ടീം ഇന്ത്യ, ക്രിസ് ഗെയ്‌ല്‍ നാളെ ഏകദിനത്തില്‍ നിന്നും വിട ചൊല്ലും

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന ഏകദിനം ബുധനാഴ്ച നടക്കും. ടി20ക്ക് പുറമെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതിലുമുപരി ക്രിക്കറ്റിലെ ആക്രമണോത്സുക ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ ക്രിസ് ഗെയ്‌ലിന്‍റെ അവസാന ഏകദിനം കൂടിയായിരിക്കുമിത്. നേരത്തെ, ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു ഗെയ്ല്‍. എന്നാല്‍ പരമ്പരയില്‍ ഇതുവരെ സ്വതസിദ്ധമായ ഫോമിലേക്കെത്താന്‍ ഗെയ്‌ലിന് സാധിച്ചിട്ടില്ല.

ലോകകപ്പ് സെമിയില്‍ തോറ്റ് പുറത്തായ ഇന്ത്യക്ക് ഈ പരമ്പര നേടേണ്ടതുണ്ട്. ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് അല്‍പമെങ്കിലും മോചനം നേടാന്‍ പരമ്പര നേട്ടം ആവശ്യമാണ്. കഴിഞ്ഞ മത്സരം വിജയിച്ച ഇലവനില്‍ നിന്ന് ഇന്ത്യ മാറ്റമൊന്നും വരുത്തില്ലെന്നാണ് പുറത്തുവരുന്ന വിവരം

Related Articles

Latest Articles