Friday, April 19, 2024
spot_img

നോക്കുകൂലി നൽകാത്തതിന്റെ പേരിൽ മർദിച്ച സംഭവം; എഐടിയുസി – സിഐടിയു പ്രവർത്തകരായ മൂന്നുപേർ കൂടി പിടിയിൽ

പോത്തൻകോട്: തലസ്ഥാന ജില്ലയിൽ നോക്കുകൂലി നൽകാത്തതിൽ കരാറുകാരനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. എഐടിയുസി – സിഐടിയു പ്രവർത്തകരാണ് പിടികൂടിയത്. എഐടിയുസി പ്രവർത്തകനായ വിജയകുമാർ, സിഐടിയു പ്രവർത്തകരായ ജയകുമാർ അനിൽകുമാർ എന്നിവരാണ് പോലീസ് (Police) പിടിയിലായത്.

തിരുവനന്തപുരം പോത്തൻകോട് കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിഐടിയു – ഐഎൻടിയുസി (INTUC) തൊഴിലാളികളാണ് നോക്കുകൂലി നൽകാത്തതിനെ തുടർന്ന് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ മർദിച്ചത്.

വീടിന്റെ കോൺക്രീറ്റിന് വേണ്ടി ബുധനാഴ്ച കമ്പി ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഐടിയു – ഐഎൻടിയുസി പ്രവർത്തകർ 10,000 നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് മണികണ്ഠൻ ഇവരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് കരാറുകാരനായ മണികണ്ഠനെതിരെ ആക്രമണം (Attack) ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂണിയൻ പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles