സുഡാനില്‍ ആഭ്യന്തരകലാപം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ഖാര്‍ത്തൂം സിറ്റിയില്‍ നിന്ന് പോര്‍ട്ട് സുഡാനിലേയ്ക്ക് മാറ്റി. സുരക്ഷാസാഹചര്യം കണക്കിലെടുത്താണ് ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മാറ്റിയതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 116 പേരെ പോര്‍ട്ട് സുഡാനില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ ജിദ്ദയിലെത്തിച്ചു. ഇതുവരെ മൂവായിരത്തി അഞ്ഞൂറോളം ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്നും രക്ഷപ്പെടുത്തിയത്.

