Wednesday, October 7, 2026

ജമ്മു കശ്മീരിലെ കുപ്‍വാരയിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം

ശ്രീന​ഗർ : ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ വകവരുത്തി ഇന്ത്യൻ സൈന്യം. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്.

നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് സൈനികന് പരിക്കേറ്റത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യത്തിന്റെ ചിനാർ കോർപ്സ് എക്സിലൂടെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ഏറ്റുമുട്ടലുകള്‍ ഉണ്ടായതായും സൈന്യം കൂട്ടിച്ചേർത്തു. അതേസമയം, ഇന്നലെ ബട്ടാൽ സെക്ടറിലും ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു.

Related Articles

Latest Articles