Thursday, March 28, 2024
spot_img

പാകിസ്ഥാനിലെ വനിതാദിന റാലിയിൽ പങ്കെടുക്കാൻ ട്രാന്സ്ജെന്ഡറുകൾ ;സംഘർഷം ശക്തം,പോലീസും സ്ത്രീകളും ഏറ്റുമുട്ടി

ഇസ്ലാമാബാദ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ വനിതാദിനറാലിയിൽ സംഘർഷം.സ്ത്രീകളും പോലീസും തമ്മിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടലാണ് റാലിയിൽ അരങ്ങേറിയത്.പ്രസ് ക്ലബ്ബ് പരിസരത്തുവെച്ച് സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിൽ ട്രാൻസ്ജെന്ററുകൾ വ്യാപകമായി പങ്കെടുക്കാനെത്തിയതോടെ ഇതിനെ പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് സംഘർഷം ഉടലെടുക്കുകയുമായിരുന്നു. സംഘർഷത്തെ തുടർന്ന് പോലീസ് റാലിയ്ക്ക് നേരെ ലാത്തി വീശി.

സ്ത്രീകൾക്കൊപ്പം ട്രാൻസ്ജെന്ററുകളും മുദ്രാവാക്യം വിളിച്ചതോടെ പോലീസ് മാർച്ച് നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടു.തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.രാവിലെ മുതൽ സമാധാനപരമായിട്ടായിരുന്നു റാലി നടന്നിരുന്നത്. എന്നാൽ പിന്നീട് സംഘർഷം ഉടലെടുക്കുകയായിരുന്നു.പോലീസ് നടപടിക്കെതിരെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷനും വിമർശനം ഉന്നയിച്ചു. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

Related Articles

Latest Articles