Monday, May 20, 2024
spot_img

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്‌എഫ്‌ഐക്കാര്‍ തമ്മില്‍ തല്ലി ; ഒരു വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്‌എഫ്‌ഐക്കാര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടയില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനാണ് പരിക്കേറ്റത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ക്ലാസിന് പുറത്ത് നില്‍ക്കുന്നത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ട് ബാച്ചുകള്‍ തമ്മിലുളള തര്‍ക്കമാണ് വിഷയം. ഇരുവിഭാഗവും എസ്‌എഫഐക്കാരാണ്.

Related Articles

Latest Articles