V.-Sivankutty
തിരുവനന്തപുരം: ഒന്നു മുതല് ഒന്പതു വരെയുള്ള ക്ലാസുകള് പുനരാരംഭിക്കുന്നതിനു പ്രത്യേക മാര്ഗരേഖ ഇറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി. ഈ ക്ലാസുകളിലെ അധ്യയനം രാവിലെ മുതൽ വൈകിട്ട് വരെ ആക്കാനാണ് ആലോചിക്കുന്നത്. മാത്രമല്ല പത്താം തീയതിക്കു ശേഷം പുതിയ മാര്ഗരേഖയിറക്കും. പതിനാലിനാണ് ഈ ക്ലാസുകളില് നേരിട്ടുള്ള പഠനം പുനരാരംഭിക്കുക.
അതേസമയം പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റ അടിസ്ഥാനത്തിലായിരിക്കും ക്ലാസ് നടത്തുകയെന്ന് മന്ത്രി അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തിനുശേഷം സ്കൂള് തുറന്നപ്പോള് വിശദമായ മാര്ഗരേഖ ഇറക്കിയിരുന്നു. അത് നടപ്പിലാക്കിയതുകൊണ്ടാണ് പരാതിയില്ലാതെ പോകാനായത്.
പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കുന്നതിനാണ് ഊന്നൽ കൊടുക്കുന്നത്. അതിനായാണ് അധ്യയന സമയം നീട്ടുന്നത്. പരീക്ഷകൾ സമയത്ത് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഹയര്സെക്കന്ഡറി പരീക്ഷ പരാതിക്കിടയില്ലാതെ നടത്താന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആയിരത്തില് താഴെ വിദ്യാര്ഥികള്ക്കാണ് രോഗലക്ഷണങ്ങള് ഉണ്ടായിരുന്നത്. അവര്ക്കായി പ്രത്യേക ക്ലാസ് മുറികള് സജ്ജമാക്കിയിരുന്നെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്നലെ മുതൽ തുടങ്ങി. ബാക്കി ക്ലാസുകളിലെ അധ്യയനം 14ാം തിയതി മുതലാണ് തുടങ്ങുക. ഹയര്സെക്കന്ഡറി ക്ലാസുകള് ആരംഭിച്ചപ്പോള് മെച്ചപ്പെട്ട ഹാജര് നിലയാണുള്ളത്. വരും ദിവസങ്ങളില് കൂടുതല് ഹാജര് ഉണ്ടാകും. പരീക്ഷയ്ക്ക് നിശ്ചയിച്ച പാഠഭാഗം പെട്ടെന്നു തീര്ക്കാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…