k-s-chithra-tribute-to-lata-mangeshkar-singing-teri-aankhon
അന്തരിച്ച ഭാരതത്തിന്റെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് ഗാനാഞ്ജലി അർപ്പിച്ച് ഗായിക കെ എസ് ചിത്ര. ‘തേരി ആംഖോം’ എന്ന ലതാ മങ്കേഷ്‌കർ ആലപിച്ച ഗാനത്തിന്റെ കവർ വേർഷൻ ആലപിച്ചാണ് ചിത്ര ആദരമർപ്പിച്ചിരിക്കുന്നത്. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
1969ൽ പുറത്തിറങ്ങിയ ‘ചിരാഗ്’ എന്ന ചിത്രത്തിന് വേണ്ടി ലതാ മങ്കേഷ്കർ ആലപിച്ചതാണ് ഗാനമാണ് ചിത്ര ആലപിച്ചത്. മജ്രൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് മദൻ മോഹനാണ് ഈണം നൽകിയിരിക്കുന്നത്.
‘ഇന്ന് ഇന്ത്യയുടെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സംഗീതത്തെ തലമുറയ്ക്കായി നിർവചിച്ച ശബ്ദം. ആത്മാവുള്ള ആ ശബ്ദം കൊണ്ട് ലതാജി പതിറ്റാണ്ടുകളായി നമ്മുടെ ജീവിതത്തെ സമ്പന്നമാക്കി. ആ ലഗസി സമാനതകളില്ലാത്തതാണ്. ശാരീരികമായി ലതാജി നമ്മോടൊപ്പമില്ലെങ്കിലും ആ ശബ്ദം നമ്മൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കും. മാ സരസ്വതിക്ക് പ്രണാമം. സദ്ഗതി എന്നാണ് ലതാ മങ്കേഷ്കറുടെ മരണത്തിന് പിന്നാലെ ചിത്ര കുറിച്ചത്. ”
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…