Friday, May 3, 2024
spot_img

കേരളത്തിൽ പൂട്ടിയ മദ്യ ശാലകൾ തുറക്കുന്നു; ഉത്തരവിറക്കി സർക്കാർ

 

കൊച്ചി: കേരളത്തിൽ പൂട്ടിയ മദ്യ വിൽപ്പനശാലകൾ തുറക്കാൻ തീരുമാനിച്ച് സംസ്ഥാനസർക്കാർ. അടച്ചിട്ട ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കാൻ ഉത്തരവിറക്കിക്കഴിഞ്ഞു സർക്കാർ. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഉത്തരവ്. എന്നാൽ എത്ര മദ്യവിൽപ്പനശാലകളാണ് ആരംഭിക്കുന്നതെന്ന് സർക്കാർ ഉത്തരവിലില്ല.

കേരളത്തിൽ പൂട്ടിപ്പോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും, വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപ്പനശാലകൾ ആരംഭിക്കണമെന്നും ബവ്കോ ആവശ്യപ്പെട്ടിരുന്നു. ബവ്കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതിനാണ് പുതിയ മദ്യവിൽപ്പനശാലകൾ സർക്കാർ അനുവദിച്ചത്.

അതേസമയം പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബവ്റിജസ് ഷോപ്പുകൾ തുറക്കുമെന്നാണ് ബവ്കോ അധികൃതർ സൂചിപ്പിച്ചിരുന്നത്. എന്നാൽ പരിശോധനകൾക്കുശേഷമേ അന്തിമ തീരുമാനം എടുക്കൂ. ദേശീയ–സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപ്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്.

Related Articles

Latest Articles