കൊച്ചി: സിനിമാ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിനിമാ സംഘടനകള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഒരുമിച്ച് പങ്കെടുക്കുന്ന യോഗത്തില്‍ ചലച്ചിത്ര നിര്‍മ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും.
സിനിമ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് തീരുമാനവും, സിനിമാ സെറ്റുകളിലെ ആഭ്യന്തരപരാതി പരിഹാര സെല്‍ രൂപീകരണവുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഒപ്പം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനായി രംഗത്തുള്ള വന്‍കിട കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നതായും തീയേറ്റർ ഉടമകളുടെ സംഘടനയും ചൂണ്ടിക്കാട്ടുന്നു. ഈ വിഷയവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.