Sunday, May 19, 2024
spot_img

”എന്താണ് സി​എം രവീന്ദ്രന്റെ അസുഖം? ജനങ്ങളോട് പറയാന്‍ മെഡിക്കല്‍കോളേജ് സൂപ്രണ്ട് മടിക്കുന്നതെന്തിന്?” രവീന്ദ്രനെതിരായ അന്വേഷണം വൈകിപ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ ഒത്താശയുണ്ടെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരായ അന്വേഷണം വൈകിപ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ ഒത്താശയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘എന്താണ് സി​ എം രവീന്ദ്രന്റെ അസുഖമെന്ന് ജനങ്ങളോട് പറയാന്‍ മെഡിക്കല്‍കോളേജ് സൂപ്രണ്ട് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ചറിയാന്‍ തി​രുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യേണ്ട അവസ്ഥയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നിയമസഭയിലെ അഴിമതി ആരോപണത്തില്‍ സ്പീക്കറുടെ വിശദീകരണം തൃപ്തികരമല്ലെന്നും, നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ എടുക്കേണ്ട കരുതലോ ജാഗ്രതയോ മര്യാദയോ അദ്ദേഹം പല കാര്യങ്ങളിലും പാലിച്ചിട്ടിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കളളക്കടത്തുകാരെ താന്‍ സഹായിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്. സ്വര്‍ണക്കടത്തുകാരെ സഹായിച്ചുവെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിച്ച്‌ ജനങ്ങളോട് മാപ്പുപറയാന്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറാവുമോ? എന്നും അദ്ദേഹം ചോദിച്ചു. ഊരാളുങ്കല്‍ സൊസൈറ്റി​യുമായി​ ബന്ധപ്പെട്ട് നിയമസഭയ്ക്കുളളി​ലെ കാര്യങ്ങളി​ല്‍ അദ്ദേഹം വലി​യ അഴി​മതി​ നടത്തി​യി​ട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റി​ സി​ പി​ എം നേതാക്കളുടെയും മന്ത്രി​മാരുടെയും അഴി​മതി​പ്പണം മറയ്ക്കുന്നതി​നുളള ഒരു മറയാണ്’ – കെ സുരേന്ദ്രന്‍ ആരോപിച്ചു.

Related Articles

Latest Articles