Sunday, May 19, 2024
spot_img

കൊളസ്‌ട്രോള്‍ മാറാനും തടികുറയ്ക്കാനും ചിരട്ടകൊണ്ട് ചില പൊടികൈകൾ

നമ്മുടെ ആരോഗ്യത്തെ ഹനിയ്ക്കുന്ന പല രോഗങ്ങളുമുണ്ട്. പാരമ്പര്യമെന്നോ ജീവിത ശൈലീ രോഗങ്ങളെന്നോ എല്ലാം പറയാം. പണ്ടെല്ലാം ഒരു പ്രായം കഴിഞ്ഞുണ്ടാകാറുള്ള ഇത്തരം രോഗങ്ങള്‍ ഇന്നത്തെ കാലത്തു സര്‍വ്വ സാധാരണമാണെന്നു വേണം, പറയാന്‍. ചെറിയ പ്രായത്തിലുള്ളവര്‍ക്കു പോലും ഇത്തരം രോഗങ്ങള്‍ ഭീഷണിയാകുന്നു.

ഇത്തരം രോഗങ്ങളില്‍ സാധാരണമെന്നു പറയാവുന്നവയാണ് കൊളസ്‌ട്രോളും പ്രമേഹവുമെല്ലാം. പാരമ്ബര്യം, ഭക്ഷണ രീതി, ജീവിത ശൈലി, സ്‌ട്രെസ്, ചില മരുന്നുകള്‍, ചില ശീലങ്ങള്‍ എന്നിവെയെല്ലാം ഇത്തരം രോഗങ്ങള്‍ക്കു കാരണമാകുന്നു.

ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് കൊളസ്‌ട്രോള്‍. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുന്ന ഒന്നുമാണ്. ഇതു വഴി ഹൃദയാഘാതം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ തന്നെ രണ്ടു വിധത്തിലുണ്ട്. നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്‌ഡിഎല്‍ കൊളസ്‌ട്രോള്‍, ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍. നല്ല കൊളസ്‌ട്രോള്‍ തോതു കൂട്ടുകയും മോശം കൊളസ്‌ട്രോളിന് കുറയ്ക്കുകയുമാണ് വേണ്ടത്. കൊളസ്‌ട്രോളിന് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ പ്രധാന കാരണമാണ്.

ഇത്തരത്തില്‍ തന്നെ പ്രമേഹവും ആരോഗ്യത്തിനും ആയുസിനും ഭീഷണിയാകുന്നു. ഒരിക്കല്‍ വന്നു പോയാല്‍ മാറ്റുക എന്നതു സാധ്യമല്ല. പകരം നിയന്ത്രണം മാത്രമാണ് ഇതിനുള്ള ഏക പ്രതിവിധിയെന്നു വേണം, പറയുവാന്‍. പ്രമേഹത്തിനും പാരമ്പര്യവും ഭക്ഷണവുമെല്ലാം കാരണമായി വരും. മധുരം പ്രമേഹത്തിന്റെ ശത്രുവാണ്. ഇതു കൊണ്ടു തന്നെ ഭക്ഷണ നിയന്ത്രണം പ്രമേഹ രോഗികള്‍ക്ക് പ്രധാനവുമാണ്.

കൊളസ്‌ട്രോളിനും പ്രമേഹത്തിനുമെല്ലാം പരിഹാരമായി പല വീട്ടു വൈദ്യങ്ങളുമുണ്ട്. നാം ഉപയോഗശൂന്യമെന്നു കരുതി വലിച്ചെറിയുന്ന പല വസ്തുക്കളും ഇതിനുള്ള മരുന്നുമാകാറുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ചിരട്ട. ഇതെക്കുറിച്ചു കൂടുതലറിയൂ, ഇതെങ്ങനെ ഉപയോഗിയ്ക്കണം എന്നറിയൂ

കൊളസ്‌ട്രോള്‍ മാറാന്‍ ചിരട്ടയും ഒരുപിടി പേരയിലയും

കൊളസ്‌ട്രോളിനും പ്രമേഹത്തിനും ഒരു പോലെ പരിഹാരമാണ് ചിരട്ട. ഇവ മരുന്നാക്കി ഉപയോഗിയ്ക്കാന്‍ വലിയ ബുദ്ധിമുട്ടുമില്ല. പണ്ടു കാലത്ത് ചിരട്ടത്തവി നമ്മുടെ അടുക്കളയില്‍ ഉപയോഗിച്ചിരുന്നത് ആരോഗ്യ ഗുണങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ്. തിളയ്ക്കുന്ന ചോറും കഞ്ഞിയുമെല്ലം ചിരട്ടത്തവി കൊണ്ടാണ് വിളമ്ബിയിരുന്നതും വെന്തോയെന്നു പാകം നോക്കിയിരുന്നതും. കാരണവന്മാരുടെ ഇത്തരം പല ശീലങ്ങള്‍ക്കു പുറകിലേയും മനശാസ്ത്രം ആരോഗ്യ ശാസ്ത്രം കൂടിയാണ്. കൊളസ്‌ട്രോളിനു മാത്രമല്ല, പ്രമേഹത്തിനും ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി, അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ വൃത്തിയാക്കിയ ചിരട്ട കഷ്ണങ്ങളാക്കി ഇട്ടു വയ്ക്കുക. ഇത് അടുപ്പിച്ച്‌ ഒരു മാസം പല തവണയായി കുടിയ്ക്കുന്നത് പ്രമേഹത്തിനും കൊളസ്‌ട്രോളിനും ഒരു പോലെ പരിഹാരമാണെന്നു വേണം, പറയാന്‍.

വളരെ ലളിതമായ രീതിയിലാണ് ഇതു തയ്യാറാക്കുന്നത്. ചിരട്ടുടെ പുറം ഭാഗം ഉരച്ചു വൃത്തിയാക്കുക ഇത് ചെറിയ കഷ്ണങ്ങളാക്കി പൊട്ടിയ്ക്കുക. ഒരു പിടി പേരയിലയും എടുക്കുക. ഒന്നോ രണ്ടോ ലിറ്റര്‍ വെള്ളത്തില്‍ ഇവയിട്ടു തിളപ്പിയ്ക്കുക. ഇത് കുറഞ്ഞ തീയില്‍ തിളപ്പിച്ച്‌ വാങ്ങി ഊറ്റിയോ അല്ലാതെയോ എടുത്ത് കുടിയ്ക്കാം. ഇത് അടുപ്പിച്ചു കുടിച്ചാല്‍ ഗുണം ലഭിയ്ക്കും. കൊളസ്‌ട്രോള്‍ മാത്രമല്ല, പ്രമേഹത്തിനും ഇതു പരിഹാരമാണ്.

ഇത്തരം വഴികള്‍ വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്ക്കുമെല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്. ചിരട്ട ശരിയായി വെള്ളത്തില്‍ ചേര്‍ന്നു വരുമ്ബോള്‍ ചെറിയൊരു ചുവപ്പു രാശി വെള്ളതിനുണ്ടാകും. ഇതിലെ ഫൈബറുകളും മറ്റു പോഷകങ്ങളുമെല്ലാം വെള്ളത്തിലേയ്ക്ക് ഇറങ്ങുകയും ചെയ്യും.

ചിരട്ട കൊണ്ടു മറ്റു ചില പ്രയോജങ്ങളുമുണ്ട്. ചില പച്ചക്കറികളോ ഇറച്ചി പോലുള്ളവയോ വെന്തു കിട്ടാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ചും വേഗത്തില്‍ വെന്തു കിട്ടാന്‍ ഇവയ്‌ക്കൊപ്പം ചിരട്ടക്കഷ്ണങ്ങള്‍ പൊട്ടിച്ചിട്ടു വേവിയ്ക്കുക. ചിരട്ടയുടെ ആരോഗ്യ ഗുണം ഭക്ഷണത്തിലേയ്ക്കിറങ്ങുമെന്നു മാത്രമല്ല, ഭക്ഷണം നല്ലപോലെ വെന്തു കിട്ടുകയും ചെയ്യും. വെന്ത ശേഷം ഇതു പെറുക്കി കളയാം.

ശരീരത്തിന്റെ തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ചിരട്ട വെന്ത വെളളം എന്നു വേണം, പറയാന്‍. ഇത് ദിവസവും അടുപ്പിച്ച്‌ ഒരു മാസം ഉപയോഗിച്ചാല്‍ വെയ്റ്റ് 8 പൗണ്ടോളം കുറയുന്നു. കൊഴുപ്പുരുക്കുന്നതും ദഹനം മെച്ചപ്പെടുത്തുന്നതുമെല്ലാം ഇതിന്റെ ഗുണങ്ങളാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്.

Related Articles

Latest Articles