Sunday, November 22, 2026

അബുദാബി ലുലു ദ്വീപില്‍ തീപിടുത്തം

അബുദാബി: അബുദാബി ലുലു ദ്വീപില്‍ തീപിടുത്തം. വ്യാഴാഴ്ച ഉച്ചയോടെയാണ് ദ്വീപിൽ പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ദ്വീപില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു കഴിഞ്ഞു.

സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണ്. ഇപ്പോഴും തീ പടരുന്നതായാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Related Articles

Latest Articles