Thursday, May 2, 2024
spot_img

കാലിഫോർണിയയിൽ കലിയടങ്ങാതെ ശീത കൊടുങ്കാറ്റ് !
മഞ്ഞുമൂടിയ നിലയിൽ ലോസ് ഏഞ്ചൽസ് !

കാലിഫോർണിയ : ദിവസങ്ങളായി വീശിയടിക്കുന്ന ശീത കൊടുങ്കാറ്റിൽ കാലിഫോർണിയയിലുണ്ടായ വൈദ്യുതി മുടക്കത്തിൽ ജനങ്ങൾ പ്രതിസന്ധിയിലായി . തീവ്രമായ കൊടുങ്കാറ്റ് കാരണം നഗരത്തിലെ ബീച്ചുകളും ഹൈവേകളും അടച്ചുപൂട്ടിയിരിക്കുകയാണ്.

ലോസ് ഏഞ്ചൽസിൽ 120,000-ത്തിലധികം ആളുകൾ വൈദ്യുതി തടസത്താൽ ബുദ്ധിമുട്ടിലാണ് . വെസ്റ്റ് കോസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഹൈവേ കനത്ത മഞ്ഞുവീഴ്ച കാരണം അടച്ചിട്ടു. ഈ ആഴ്ചയോടെ ദുർബലമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കൊടുങ്കാറ്റ് ശക്തമായി തന്നെ തുടരുകയാണ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകൾ മുറിഞ്ഞതോടെയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.

ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ ഇടിമിന്നലുണ്ടായതിനാൽ ഇന്നലെ മുതൽ ബീച്ചുകളെല്ലാം അടച്ചിട്ടു . മേഖലയിൽ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. പ്രദേശത്ത് മഞ്ഞുവീഴ്ചയുമുണ്ടായി. മിഷിഗണിലും ഇന്നലെ ഉച്ചതിരിഞ്ഞ് വൈദ്യുതി തടസ്സമുണ്ടായി. ഇന്ന് രാത്രിയോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ, മൗണ്ട് ലീയിലെ ഹോളിവുഡ് ചിഹ്നത്തിന് ചുറ്റും അസാധാരണമായ മഞ്ഞുവീഴ്ചയുണ്ടായി. വെള്ളിയാഴ്ച 132 വർഷത്തെ ഏറ്റവും താഴ്ന്ന താപനിലയായ 39F (4C) സാൻ ഫ്രാൻസിസ്കോയിൽ രേഖപ്പെടുത്തി.

Related Articles

Latest Articles