Sunday, December 28, 2025

ആലപ്പുഴ സിപിഎമ്മിൽ കൂട്ടനടപടി; ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഗുരുതരാരോപണം നേരിട്ട എ.ഷാനവാസിനെ പുറത്താക്കി, പി.പി.ചിത്തരഞ്ജനെ ജില്ലാ കമ്മിറ്റിയിലേക്കുതരംതാഴ്ത്തി; തീരുമാനങ്ങൾ നാളെ ചേരുന്ന ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്ത് അന്തിമമാക്കും

ആലപ്പുഴ : ജില്ലയിലെ സിപിഎം നേതൃത്വത്തിൽ കൂട്ടനടപടി. പി.പി.ചിത്തരഞ്ജൻ എംഎൽ‍എ, എം.സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട് എന്നീ ഏരിയ കമ്മിറ്റികൾ പിരിച്ചുവിടും. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയ കമ്മിറ്റികൾ ഒന്നാക്കി അഡ് ഹോക് കമ്മിറ്റി രൂപീകരിച്ച് ജില്ലാ സെക്രട്ടേറിയറ്റംഗം സി.ബി.ചന്ദ്രബാബുവിനെ സെക്രട്ടറിയാക്കി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഗുരുതരാരോപണം നേരിട്ട ഏരിയ കമ്മിറ്റിയംഗം എ.ഷാനവാസിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയിൽ കുറ്റക്കാരെന്ന് അന്വേഷണത്തിലൂടെ അന്വേഷണ കമ്മിഷൻ കണ്ടെത്തിയ എല്ലാവർക്കും താക്കീതു നൽകും.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.തീരുമാനങ്ങൾ നാളെ ചേരുന്ന ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്ത് അന്തിമമാക്കും എന്നാണ് ലഭിക്കുന്ന വിവരം. നാളെ ചേരുന്ന ജില്ലാ കമ്മിറ്റിയിലും എം.വി.ഗോവിന്ദൻ പങ്കെടുക്കും എന്നാണ് വിവരം.

Related Articles

Latest Articles