Sunday, December 14, 2025

അവധിയെടുത്ത് ഉല്ലാസയാത്ര ; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ

പത്തനംതിട്ട : അവധി എടുത്ത് ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ. ജീവനക്കാരുടെ കൂട്ട അവധി മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഈ പ്രവർത്തി സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ മൂന്നാറിലേക്ക് വിനോദയാത്ര പോയിരുന്നു. 61 ജീവനക്കാരിൽ മുപ്പതിലേറെ പോരും വിനോദയാത്ര പോയിരുന്നു. അവധി എടുത്തും എടുക്കാതെയുമാണ് ഇവരിൽ പലരും യാത്ര പോയത്. ഇത് മൂലം പൊതുജനങ്ങൾ പ്രതിസന്ധിയിലാവുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് കളക്ടർ അന്വേഷണം ആരംഭിച്ചത്.

Related Articles

Latest Articles