college-student-attacked-in-thrissur-bike-racing-allegation
തൃശൂർ: തൃശൂർ ചീയാരത്ത് പെൺകുട്ടി ബൈക്കിൽ നിന്ന് താഴെ വീണ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. നടുറോഡില്‍ ബൈക്ക് അഭ്യാസം നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥിയുടെ പിന്നിലിരുന്ന പെണ്‍കുട്ടി വീണതെന്ന് പൊലീസ് വ്യക്തമാക്കി.
ഇത് ചോദ്യം ചെയ്ത നാട്ടുകാരെ യുവാവ് തല്ലുകയായിരുന്നു. ഇതോടെ പലരും ചേർന്ന് യുവാവിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ മദ്ധ്യവയസ്‌കനായ ഒരാളെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിച്ചു. ഇതേത്തുടർന്നാണ് നാട്ടുകാര്‍ തിരിച്ചടിച്ചതെന്ന് പൊലീസ് പറയുന്നു.
ചേതന കോളജിലെ ബിരുദവിദ്യാര്‍ഥിയാണ് മര്‍ദനമേറ്റ അമൽ. മാത്രമല്ല മർദ്ദനത്തിനിടെ അമലിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തു വന്നത്. സംഭവത്തിൽ നാട്ടുകാർ പരാതി നൽകിയതോടെ ഒല്ലൂർ പോലീസ് യുവാവിനെതിരെ കേസെടുത്തു.
അതേസമയം ബൈക്ക് അഭ്യാസം നടത്തി എന്ന ആരോപണം ചിയ്യാരം ഗലീലി ചേതന കോളജിലെ ബിരുദ വിദ്യാര്‍ഥിയായ അമല്‍ നിഷേധിച്ചു. സഹപാഠിയെ വീഴ്ത്താന്‍ ആരെങ്കിലും ബൈക്കിന്റെ വീല്‍ ഉയര്‍ത്തുമോ എന്നും അമല്‍ ചോദിച്ചു. എന്നാൽ കോളേജിലെ മറ്റ് വിദ്യാർത്ഥികളോടൊപ്പം ഇയാൾ ബൈക്ക് സ്റ്റണ്ട് നടത്തുക പതിവാണെന്നാണ് പോലീസ് പറയുന്നത്. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…