Saturday, September 26, 2026

65 സാക്ഷികളും 250 മൊഴികളുമായി 300 പേജിന്റെ കുറ്റപത്രം; പ്രതി അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമ; വണ്ടിപ്പെരിയാര്‍ ബലാത്സംഗ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 65 സാക്ഷികളും 250 പേരുടെ മൊഴിയും അടങ്ങിയ മുന്നൂറോളം പേജുള്ള കുറ്റപത്രം തൊടുപുഴ പോക്സോ കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമര്‍പ്പിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ജൂണ്‍ 30-നാണ് ആറു വയസ്സുകാരിയെ വീടിനുള്ളിൽ കയറിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക നിരീക്ഷണത്തിൽതന്നെ കൊലപാതകമാണെന്ന് സംശയിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനത്തിന് ഇരയായതായി തെളിഞ്ഞു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അര്‍ജുന്‍ ഉള്‍പ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അര്‍ജുന്റെ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അര്‍ജുന്, അവരുടെ വീട്ടില്‍ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത്‌ മുതലെടുത്താണ് അര്‍ജുന്‍ കുട്ടിയെ കഴിഞ്ഞ മൂന്ന് കൊല്ലമായി പീഡിപ്പിക്കുകയായിരുന്നു എന്നാണു പോലീസ് കണ്ടെത്തല്‍.

Related Articles

Latest Articles