അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹമ്മദ് അറസ്റ്റില്‍. ഡിവൈഎഫ്ഐയുടെ പരാതിയിലാണ് പൊലീസ് നടപടി.
നേരത്തെ വിഎസിനെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അവഹേളിച്ച നഗരൂര്‍ നെടുംപറമ്പ് സ്വദേശിയും ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകനുമായ വി. അനൂപും അറസ്റ്റിലായിരുന്നു. നഗരൂര്‍ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വാട്‌സാപ്പിലാണ് ഇയാൾ അധിക്ഷേപ സ്റ്റാറ്റസ് ഇട്ടത്.
അതേസമയം, വിഎസിന്റെ വിലാപയാത്ര തുരുകയാണ്. ദര്‍ബാര്‍ ഹാളില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തുടങ്ങിയ യാത്ര നിലവിൽ ആറ്റിങ്ങലിൽ എത്തിയിരിക്കുകയാണ്

