Saturday, December 27, 2025

മഞ്ജു വാര്യരുടെ പരാതി; തെളിവെടുപ്പിന് ശ്രീകുമാര്‍ മേനോന്‍ ഹാജരായില്ല

നടി മഞ്ജു വാര്യരുടെ പരാതിയില്‍ തെളിവെടുക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എത്തിയില്ല. ഇന്നലെയായിരുന്നു തെളിവെടുപ്പ് നടന്നത്. തെഴിവെടുപ്പിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു.

മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പാലക്കാട്ടെ വീട്ടിലും ഓഫീസിലുമാണ് പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. താന്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ ലെറ്റര്‍ ഹെഡും ശ്രീകുമാര്‍ മേനോന്റെ പക്കലുണ്ടെന്നായിരുന്നു മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റെയ്ഡില്‍ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഡിജിപിക്കാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും അപയപ്പെടുത്താനും ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണ ചുമതല ജില്ലാ ക്രൈം ബ്രാഞ്ച് എസിപിക്ക് കൈമാറിയിരുന്നു.

Related Articles

Latest Articles