Monday, April 29, 2024
spot_img

കാശില്ലാതെ കേരളം; പ്രതിസന്ധി രൂക്ഷം, കേന്ദ്രം കനിഞ്ഞില്ലെങ്കിൽ സംസ്ഥാനത്തിന്റെ പ്രവർത്തനം കുഴയും

കേന്ദ്രം അടിയന്തരമായി സഹായിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്തിന്റെ പ്രവർത്തനം കുഴയും.

പദ്ധതികൾ വെട്ടിക്കുറച്ചും വികസനപദ്ധതികൾ കിഫ്ബിയിലേക്ക് തിരിച്ചുവിട്ടും ഭരണച്ചെലവ് കുറച്ചും കേരളം സാമ്പത്തിക അച്ചടക്കം പാലിക്കുന്നുണ്ട് എന്നാണ് സർക്കാർ വാദം . എന്നിട്ടും ശമ്പളപരിഷ്ക്കരണം സാമൂഹ്യപെൻഷനുകൾ എന്നിവയുടെ അധികബാദ്ധ്യതയും ജി.എസ്.ടിയും സാമ്പത്തിക മാന്ദ്യവും കാരണം വരുമാനം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. ഈ സർക്കാർ ആദ്യമായാണ് ശമ്പളവിതരണ കാലത്തല്ലാതെ ട്രഷറി നിയന്ത്രണം കർശനമാക്കുന്നത്. അതോടെ ചെറിയ ബില്ലുകൾ പോലും മാറാനാവുന്നില്ല. പ്രളയാശ്വാസമായി ലോകബാങ്ക് നൽകിയ പണം കൂടി ചെലവാക്കിയിട്ടും പിടിച്ചുനിൽക്കാനാവുന്നില്ല.

ജി.എസ്.ടി. വന്നതോടെ സ്വന്തമായി വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താനുള്ള സാധ്യതയും അടഞ്ഞ മട്ടാണ് . മറ്റ് സംസ്ഥാനങ്ങളെ പോലെ കൂടുതൽ കേന്ദ്ര ആനുകൂല്യങ്ങൾ നേടിയെടുത്തില്ലെങ്കിൽ ശമ്പളവിതരണത്തെ ഉൾപ്പെടെ ബാധിക്കും.രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് തലക്കനം കുറച്ച് കേന്ദ്രത്തോട് കൂടുതൽ സഹായം അഭ്യർത്ഥിക്കുക എന്നതാണ് സർക്കാരിന് മുൻപിലുള്ള ഒരേയൊരു പോംവഴി.

Related Articles

Latest Articles