കോട്ടയം: ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചെന്ന് പരാതി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയാണ് പരാതി ഉയരുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് വൈക്കം ഇടയാഴം സ്വദേശി ഗോപിനാഥൻ നായർ എന്ന 63 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ മരണപ്പെടുകയായിരുന്നു. തുടർന്ന് ഇയാളുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.
തലച്ചോറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗോപിനാഥൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തെന്നും മരുന്നുകളൊന്നും നൽകാതെ ഒരു പകൽ മുഴുവൻ ആശുപത്രി വാർഡിൽ കിടത്തിയെന്നുമാണ് പരാതി. സംഭവത്തില്‍ ആരോഗ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇമെയില്‍ മുഖേന കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

