Tuesday, December 23, 2025

കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന് പരാതി ! പീഡനത്തിനിരയാക്കിയ ആൺ സുഹൃത്തിന്റെ കൂട്ടുകാരൻ കേരളം വിട്ടതായി സൂചന ; പ്രതിക്കായുള്ള അന്വേഷണം തുടരുന്നു

തിരുവനന്തപുരം : കഴക്കൂട്ടത്ത് കുളത്തൂരിൽ സിവിൽ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പെൺകുട്ടിയുടെ ആൺസുഹൃത്തിന്റെ കൂട്ടുകാരനെന്ന് പൊലീസ്. കൂപ്പർ ദീപു എന്ന് വിളിക്കുന്ന ദീപുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. ആൺസുഹൃത്തിനെ കുറിച്ച് രഹസ്യ വിവരം നൽകാനെന്ന് പറഞ്ഞാണ് രണ്ട് ദിവസം മുമ്പ് രാത്രി പതിനൊന്ന് മണിയോടെ പ്രതി അപ്പാർട്ട്മെന്‍റിൽ എത്തിയത്.

പ്രതിയെത്തുന്ന സമയത്ത് പരാതിക്കാരിയായ പെൺകുട്ടിക്കൊപ്പം റൂം മേറ്റ്‌ ആയ മറ്റൊരു പെൺകുട്ടിയും അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നു. റൂം മേറ്റ്‌ നേരത്തെ കിടന്നു, ഈ സമയത്ത് തന്നെ ദീപു ബലം പ്രയോഗിച്ചു മദ്യം കുടിപ്പിച്ചുവെന്നും തുടർന്ന് ബലാത്സംഗം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പീഡന ശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തി. വിവരം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കാമുകനൊപ്പം എത്തിയാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. അതേസമയം പ്രതി ദീപു കേരളം വിട്ടതായാണ് വിവരം. ഇയാൾ ക്കായുള്ള അന്വേഷണം തുടരുകയാണ്

Related Articles

Latest Articles