ദില്ലി: നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗത്തിൽ ഒമർ അബ്ദുള്ളയെ വീണ്ടും ജമ്മുകശ്മീർ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഫറൂക്ക് അബ്ദുള്ളയാണ് ഈ തീരുമാനത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജമ്മുവിലെ സീറ്റുകൾ കുടി നേടിയാണ് വിജയിച്ചത്. എന്നാലും ബിജെപി കോൺഗ്രസ് പോരാടിയ ഹിന്ദു ഭൂരിപക്ഷ മേഖലയിൽ ബിജെപിക്കു മുന്നേറാൻ സാധിച്ചു. ജമാ അത്തെ ഇസ്ലാമി, എഞ്ചിനിയർ റഷീദിന്റെ പാർട്ടി എന്നിവ പരാജയപ്പെടുകയും രാജ്യം ഉറ്റുനോക്കിയ ഈ തെരഞ്ഞെടുപ്പിൽ തൂക്കസഭ ഉണ്ടാകുമെന്ന പ്രതീക്ഷകൾക്കിടയിലും, നാഷണൽ കോൺഫറൻസിന്റെ സഖ്യം വിജയിച്ചു. അവർ നേടിയ ഈ വിജയത്തിൽ കോൺഗ്രസിനും നേരിയ ആശ്വാസമുണ്ടായിരുന്നു.
ഇൻഡി മുന്നണിയിൽ കോൺഗ്രസ് 32 സീറ്റുകളിൽ മത്സരിച്ചെങ്കിലും, അവർക്ക് വിജയിച്ച സീറ്റുകൾ 6-ൽ ഒതുങ്ങി. വിഘടനവാദികളുടെ സ്വാധീനമുള്ള വടക്കൻ കശ്മീരിലും നാഷണൽ കോൺഫറൻസിന് കൂടുതൽ സീറ്റുകൾ ലഭിച്ചു. മുൻപ് ഭരിച്ചിരുന്ന പിഡിപി ഈ തെരഞ്ഞെടുപ്പിൽ വെറും 3 സീറ്റുകളിൽ ഒതുങ്ങുകയും . മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിയുടെ പരാജയം പിഡിപിക്ക് വൻ തിരിച്ചടിയുമായി . ജമ്മു മേഖലയിൽ വീണ്ടും ബിജെപിക്ക് വിജയം നേടാനും കഴിഞ്ഞു.

