ബാഴ്‌സലോണ: ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ അന്താരാഷ്ട്ര ടെന്നീസിൽ നിന്ന് വിരമിച്ചു. 22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ ഇതിഹാസ താരമായ നദാൽ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കും. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.
ഇടുപ്പിന് പരിക്കേറ്റതിനെത്തുടര്‍ന്ന് 2023-സീസണ്‍ ഭൂരിഭാഗവും നഡാലിന് നഷ്ടമായിരുന്നു. പരിക്കുകള്‍ക്കിടെ 2024 തന്റെ അവസാന സീസണായിരിക്കുമെന്ന് നദാൽ മുമ്പ് സൂചിപ്പിച്ചിരുന്നു. കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്ന് വിളിക്കപ്പെടുന്ന നദാൽ 14 തവണ ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടം നേടിയിട്ടുണ്ട്. നാലു തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായിട്ടുണ്ട്. രണ്ട് തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും വിംബിള്‍ഡണും കരസ്ഥമാക്കി. ഒളിമ്പിക് സിംഗിള്‍സും ഡബിള്‍സ് സ്വര്‍ണവും നേടിയ അദ്ദേഹം സ്പെയിനിന്റെ അഞ്ച് ഡേവിസ് കപ്പ് കിരീടങ്ങളിലും പങ്കാളിയായി

