Thursday, May 16, 2024
spot_img

വിദേശ വനിതയെ പീഡിപ്പിച്ചെന്ന് പരാതി;യുവതി പീഡനവിവരം പങ്കുവെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോട്

കോഴിക്കോട്: വിദേശ വനിതയെ പീഡിപ്പിച്ചെന്ന് പരാതി.കരിപ്പൂരില്‍ വച്ച് പീഡനത്തിന് ഇരയായി എന്നതാണ് കൊറിയന്‍ യുവതിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തിൽ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തു. യുവതി പീഡനവിവരം പങ്കുവെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ്.യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.വിമാനത്താവളത്തിലെ പരിസരത്ത് വച്ച് പീഡിപ്പിക്കപ്പെട്ടു എന്നാണ് യുവതിയുടെ മൊഴിയെങ്കിലും ആരാണ് പീഡിപ്പിച്ചതെന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മതിയായ രേഖകളില്ലാതെ കൊറിയന്‍ യുവതിയെ സിഐഎസ്എഫ് സംഘം പിടികൂടിയതായി പോലീസ് പറയുന്നു. ഇവര്‍ കോഴിക്കോട് നഗരത്തിലാണ് താമസിച്ചിരുന്നത്. അതിനാല്‍ കോഴിക്കോട് ടൗണ്‍ പോലീസ് യുവതിയെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് യുവതി പീഡനവിവരം ഡോക്ടറോട് പറഞ്ഞത്. പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. ഡോക്ടറുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Related Articles

Latest Articles